iPhone-ൽ Apple Intelligence-നൊപ്പം ChatGPT ഉപയോഗിക്കൂ
Apple Intelligence-നെ OpenAI*-യിൽ നിന്നുള്ള ChatGPT-യുമായി പ്രവർത്തിക്കാൻ അനുവദിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാം:
Siri-യിൽ നിന്ന് കൂടുതൽ ഉത്തരങ്ങൾ നേടൂ: ഫോട്ടോകളെയും ഡോക്യുമെന്റുകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പോലുള്ള ചില അഭ്യർഥനകൾക്ക് കൂടുതൽ ആഴത്തിലുള്ള ഉത്തരങ്ങൾ നൽകാൻ Siri-ക്ക് ChatGPT പ്രയോജനപ്പെടുത്താനാകും.
എഴുത്ത് ഉപകരണങ്ങളിൽ ടെക്സ്റ്റ് സൃഷ്ടിക്കൂ: ഒരു വിവരണത്തിൽ നിന്ന് ടെക്സ്റ്റോ ഇമേജുകളോ സൃഷ്ടിക്കാൻ എഴുത്ത് ഉപകരണങ്ങൾക്ക് ChatGPT ഉപയോഗിക്കാം.
Image Playground-ൽ പുതിയ സ്റ്റൈലുകൾ ഉപയോഗിക്കാൻ: Image Playground, ഇമേജ് സൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് വിഷ്വൽ സ്റ്റൈലുകളുടെ വിപുലീകൃത ശ്രേണി നൽകാൻ ChatGPT ഉപയോഗിക്കുന്നു.
വിഷ്വൽ ഇന്റലിജൻസിനൊപ്പം ChatGPT ഉപയോഗിക്കാൻ: നിങ്ങൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വേഗത്തിൽ അറിയാൻ ക്യാമറ കൺട്രോൾ ഉപയോഗിച്ചുള്ള വിഷ്വൽ ഇന്റലിജൻസ് ഉപയോഗിക്കൂ.
‘ഷോർട്ട്കട്ട്സി’ൽ ഒരു മോഡൽ ഉപയോഗിക്കാൻ: കൂടുതൽ സങ്കീർണമായ അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ ‘ഷോർട്ട്കട്ട്സി’ന് ChatGPT ഉപയോഗിക്കാം.
നിങ്ങളുടെ ChatGPT അക്കൗണ്ട് കണക്റ്റ് ചെയ്യാൻ: നിങ്ങൾക്ക് ഒരു ChatGPT അക്കൗണ്ട് ആവശ്യമില്ല, എന്നാൽ നിങ്ങൾക്ക് ഒരെണ്ണം—സൗജന്യം അല്ലെങ്കിൽ പെയ്ഡ്—ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് കണക്റ്റ് ചെയ്യാം. ഒരു ChatGPT പെയ്ഡ് അക്കൗണ്ട് ഉപയോഗിച്ച്, നിങ്ങളുടെ iPhone-ന് കൂടുതലായി അത്യാധുനിക ChatGPT കഴിവുകൾ ഉപയോഗിക്കാം.

കുറിപ്പ്: Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ. ChatGPT ആപ്പും സേവനവും ലഭ്യമായ പ്രദേശങ്ങളിൽ മാത്രമേ ChatGPT എക്സ്റ്റൻഷൻ ലഭ്യമാകൂ. ChatGPT ലഭ്യതയ്ക്കായി OpenAI നോക്കൂ.
ChatGPT സജ്ജീകരിക്കൂ
ChatGPT എക്സ്റ്റൻഷൻ ഓഫാണെങ്കിൽ, നിങ്ങൾക്ക് അത് ക്രമീകരണത്തിൽ സജ്ജീകരിക്കാം.
കുറിപ്പ്: നിങ്ങൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണം, അല്ലെങ്കിൽ ChatGPT ഉപയോഗിക്കാനനുവദിക്കാൻ നിങ്ങളുടെ രാജ്യത്ത് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് OpenAI ഉപയോഗ നിബന്ധനകൾ കാണൂ.
നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.Apple Intelligence-ഉം Siri-യും ടാപ്പ് ചെയ്യൂ.
എക്സ്റ്റൻഷനുകൾക്ക് താഴെ, ChatGPT ടാപ്പ് ചെയ്യൂ, തുടർന്ന് ‘സജ്ജീകരിക്കൂ’ ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:
ഒരു അക്കൗണ്ട് ഇല്ലാതെ ChatGPT ഉപയോഗിക്കാൻ: ‘ChatGPT എനേബിൾ ചെയ്യൂ’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: നിങ്ങളുടെ അഭ്യർഥനകൾ നിങ്ങളുടെ ChatGPT ചാറ്റ് ചരിത്രത്തിൽ സേവ് ചെയ്യണമെങ്കിൽ നിങ്ങൾ ഒരു ChatGPT അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.
നിലവിലുള്ള അക്കൗണ്ടിൽ ChatGPT ഉപയോഗിക്കാൻ: ഒരു അക്കൗണ്ട് ഉപയോഗിച്ച് ‘ChatGPT ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഓൺസ്ക്രീൻ നിർദേശങ്ങൾ പിന്തുടരൂ.
നിങ്ങൾ പിന്നീട് ഒരു അക്കൗണ്ട് ഉപയോഗിച്ച് ChatGPT ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ക്രമീകരണം
> Apple Intelligence & Siri എന്നതിൽ പോയി ChatGPT ടാപ്പ് ചെയ്യൂ, തുടർന്ന് ‘സൈൻ ഇൻ ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
എഴുത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ടെക്സ്റ്റ് സൃഷ്ടിക്കൂ
നിങ്ങൾ ChatGPT എക്സ്റ്റൻഷൻ സജ്ജീകരിച്ച ശേഷം, നിങ്ങൾക്ക് എഴുത്ത് ഉപകരണങ്ങളിൽ ടെക്സ്റ്റ് സൃഷ്ടിക്കാൻ കഴിയും.
ടൈപ്പ് ചെയ്യുമ്പോൾ, ടെക്സ്റ്റ് ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ.
ChatGPT-യിൽ നിങ്ങൾ എന്താണ് എഴുതാൻ ആഗ്രഹിക്കുന്നതെന്ന് വിവരിക്കൂ—ഉദാഹരണത്തിന്, ‘ചിത്രശലഭമാകാനുള്ള യാത്രയിൽ ഒരു മാന്ത്രികലോകം സന്ദർശിച്ച് ശലഭപ്പുഴുവുമായി കൂട്ടുകൂടുന്ന ഒരു പെൺകുട്ടിയുടെ കഥ’—‘എല്ലാ ടെക്സ്റ്റും ഉൾപ്പെടുത്തൂ’ അല്ലെങ്കിൽ ‘സെലക്റ്റ് ചെയ്ത ടെക്സ്റ്റ് ഉൾപ്പെടുത്തൂ’ തിരഞ്ഞെടുത്ത്
ടാപ്പ് ചെയ്യൂ.നിങ്ങളോട് കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ഒരു ഫീൽഡിൽ ടാപ്പ് ചെയ്ത് ഒരു പ്രതികരണം നൽകൂ, തുടർന്ന്
ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ വിശദാംശങ്ങൾ ചേർക്കാതെ തുടരാൻ ‘അവഗണിക്കൂ’ ടാപ്പ് ചെയ്യൂ.ടെക്സ്റ്റ് കണ്ടതിനുശേഷം, ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
ടെക്സ്റ്റ് വീണ്ടും എഴുതാൻ: ‘വീണ്ടും എഴുതൂ’ ടാപ്പ് ചെയ്യൂ.
ChatGPT നിർദേശങ്ങൾ ഉൾപ്പെടുത്താൻ: ഒരു ഓപ്ഷൻ ടാപ്പ് ചെയ്ത്
ടാപ്പ് ചെയ്യൂ.നിങ്ങളുടെ ടെക്സ്റ്റിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പിലേക്ക് മടങ്ങൂ:
ടാപ്പ് ചെയ്യൂ.
പൂർത്തിയാകുമ്പോൾ
എന്നതിൽ ടാപ്പ് ചെയ്യൂ.
ChatGPT യോട് വിവരങ്ങൾ ചോദിക്കാൻ വിഷ്വൽ ഇന്റലിജൻസ് ഉപയോഗിക്കൂ
നിങ്ങൾ ChatGPT എക്സ്റ്റൻഷൻ സജ്ജീകരിച്ച ശേഷം, നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ChatGPT-യോട് ചോദിക്കാൻ വിഷ്വൽ ഇന്റലിജൻസ് ഉപയോഗിക്കാം.
ക്യാമറ കൺട്രോൾ (പിന്തുണയുള്ള മോഡലുകളിൽ) ക്ലിക്ക് ചെയ്ത് പിടിക്കൂ, അല്ലെങ്കിൽ ഒരു ബദൽ ഓപ്ഷൻ ഉപയോഗിക്കൂ.
നിങ്ങളുടെ iPhone ക്യാമറ നിങ്ങളുടെ മുന്നിലുള്ള ഒരു വസ്തുവിലേക്ക് പോയിന്റ് ചെയ്യൂ.
ഒബ്ജക്റ്റിനെക്കുറിച്ച് ChatGPT-യോട് ചോദിക്കാൻ
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്തതിന് ശേഷം, സ്ക്രീനിന്റെ താഴെയുള്ള ടെക്സ്റ്റ് ഫീൽഡിൽ നിങ്ങൾക്ക് ഒരു ഫോളോ-അപ്പ് ചോദ്യം ടൈപ്പ് ചെയ്യാനോ നിർദേശിക്കാനോ കഴിയും.ChatGPT ഫലങ്ങൾ അടയ്ക്കാൻ
ടാപ്പ് ചെയ്യൂ, തുടർന്ന് വിഷ്വൽ ഇന്റലിജൻസ് അടയ്ക്കാൻ സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.
ChatGPT-യിൽ നിന്ന് ഉത്തരങ്ങൾ നേടാൻ Siri ഉപയോഗിക്കൂ
ChatGPT എക്സ്റ്റൻഷൻ സജ്ജീകരിച്ച ശേഷം, നിങ്ങൾ തിരയുന്ന വിവരങ്ങൾ ലഭിക്കാൻ സഹായകരമാകുമെങ്കിൽ Siri-ക്ക് ChatGPT-യുടെ സഹായം തേടാം.
Siri സജീവമാക്കൂ തുടർന്ന് പിന്തുണയ്ക്കുന്ന ഒരു ഭാഷയിൽ, ഇതുപോലുള്ള എന്തെങ്കിലും പറയൂ, അല്ലെങ്കിൽ ടൈപ്പ് ചെയ്യൂ:
“Hey Siri, ask ChatGPT to compose a haiku about dragons.”
‘What should I get my uncle for his 70th birthday? He loves to fish.’
“Hey Siri, ask ChatGPT for some ideas of how to spend a free afternoon in Malibu if I don’t feel like hitting the beach.”
“Hey Siri, compose a limerick about a tiger named Terry.”
'What kind of recipes can I make with this?’ ഫോട്ടോസ് ആപ്പിൽ തുറന്ന പഴത്തിന്റെ ഒരു ഫോട്ടോയ്ക്കൊപ്പം.
'Hey Siri, ask ChatGPT to summarize this document for me,’ ഒരു ഡോക്യുമെന്റിനൊപ്പം—ഒരു ഹോം ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ PDF പോലെ—‘ഫയൽസ്’ ആപ്പിൽ തുറന്നിരിക്കുന്നത്.
ChatGPT സഹായകരമാകുമെന്ന് Siri നിർണയിച്ചാൽ, അഭ്യർഥന നിറവേറ്റാൻ നിങ്ങൾക്ക് ChatGPT ഉപയോഗിക്കണോ എന്ന് അത് ചോദിക്കുന്നു. ഏതെങ്കിലും ഫോട്ടോകളോ ഫയലുകളോ ChatGPT-ക്ക് അയയ്ക്കുന്നതിന് മുമ്പ് സ്ഥിരീകരിക്കണമെന്ന് നിങ്ങളോട് എപ്പോഴും ആവശ്യപ്പെടുന്നു.
നുറുങ്ങ്: സ്ഥിരീകരിക്കാതെ Siri ഒരു അഭ്യർഥന അയയ്ക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ‘Ask ChatGPT’ എന്ന് പറഞ്ഞ് നിങ്ങളുടെ ചോദ്യം ആരംഭിക്കാം. നിങ്ങൾക്ക് ക്രമീകരണത്തിൽ നിന്ന് Siri സ്ഥിരീകരണങ്ങൾ ഓഫ് ചെയ്യാൻ കഴിയും. സ്ഥിരീകരിക്കാതെ ChatGPT-യിലേക്ക് അഭ്യർഥനകൾ അയയ്ക്കൂ കാണൂ.
സ്ഥിരീകരിക്കാതെ ChatGPT-യിലേക്ക് അഭ്യർഥനകൾ അയയ്ക്കൂ
ChatGPT എപ്പോൾ ഉപയോഗിക്കണമെന്നത് നിങ്ങളാണ് നിയന്ത്രിക്കുന്നത്, നിങ്ങളുടെ ഏതെങ്കിലും വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അനുവാദം ചോദിക്കുന്നതുമാണ്. ചോദിക്കാതെ തന്നെ ChatGPT-യിലേക്ക് അഭ്യർഥനകൾ ഓട്ടോമാറ്റിക്കായി അയയ്ക്കാൻ നിങ്ങൾക്ക് Siri-യെ അനുവദിക്കാനായി തിരഞ്ഞെടുക്കാം.
നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.Apple Intelligence-ഉം Siri-യും ടാപ്പ് ചെയ്യൂ.
എക്സ്റ്റൻഷനുകൾക്ക് താഴെ, ChatGPT ടാപ്പ് ചെയ്യൂ.
‘ChatGPT അഭ്യർഥനകൾ സ്ഥിരീകരിക്കൂ’ ഓഫാക്കൂ.
ChatGPT-യിലേക്ക് ഫോട്ടോകളോ ഫയലുകളോ അയക്കുന്നതിന് മുൻപ് എല്ലായ്പ്പോഴും നിങ്ങളോട് അനുവാദം ചോദിക്കുന്നതാണ്.
ChatGPT ഓഫാക്കൂ
നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.Apple Intelligence-ഉം Siri-യും ടാപ്പ് ചെയ്യൂ.
ChatGPT ടാപ്പ് ചെയ്യൂ, തുടർന്ന് ‘ChatGPT ഉപയോഗിക്കൂ’ ഓഫ് ചെയ്യൂ.
നിങ്ങൾ ഒരു അഭ്യർഥന നടത്തുമ്പോൾ Siri-യെ ChatGPT നിർദേശിക്കുന്നതിൽ നിന്ന് തടയണമെങ്കിൽ, ChatGPT ഓഫ് ചെയ്യൂ, തുടർന്ന് ‘സെറ്റ്അപ്പ് പ്രോംപ്റ്റുകൾ’ ഓഫ് ചെയ്യൂ.
സ്ക്രീൻ സമയ ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ChatGPT എക്സ്റ്റൻഷനിലേക്കുള്ള ആക്സസ് ബ്ലോക്ക് ചെയ്യാം. ഇന്റലിജൻസ് എക്സ്റ്റൻഷനുകളിലേക്കുള്ള ആക്സസ് ബ്ലോക്ക് ചെയ്യൂ കാണൂ.
ChatGPT-യും സ്വകാര്യതയും
ChatGPT എക്സ്റ്റൻഷൻ ഉപയോഗിക്കുമ്പോൾ, ChatGPT-യിലേക്ക് എന്ത് ഉള്ളടക്കം അയയ്ക്കണമെന്നത് നിങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ അഭ്യർഥനയ്ക്ക് ഉത്തരം നൽകാനും കൃത്യവും പ്രസക്തവുമായ ഫലങ്ങൾ നൽകാൻ ChatGPT-യെ പ്രാപ്തമാക്കാനും, നിങ്ങളുടെ അഭ്യർഥനയും അറ്റാച്ച്മെന്റുകളും, നിലവിലെ സമയ മേഖല, രാജ്യം, ഡിവൈസ് തരം, ഭാഷ, അഭ്യർഥന നടത്തുമ്പോൾ ഉപയോഗിക്കുന്ന ഫീച്ചർ എന്നിവ പോലുള്ള അഭ്യർഥനയുമായി ബന്ധപ്പെട്ട പരിമിതമായ ഡാറ്റയും ChatGPT-യിലേക്ക് അയയ്ക്കുന്നു. നിങ്ങളുടെ IP വിലാസം ChatGPT-യിൽ നിന്ന് മറച്ചിരിക്കുന്നു, എന്നാൽ തട്ടിപ്പ് തടയുന്നതിനും ബാധകമായ നിയമം പാലിക്കുന്നതിനും ChatGPT-യെ എനേബിൾ ചെയ്യുന്നത് പോലുള്ള ആവശ്യങ്ങൾക്കാണ് നിങ്ങളുടെ പൊതുവായ ലൊക്കേഷൻ നൽകിയിരിക്കുന്നത്.
ഒരു അക്കൗണ്ട് ഇല്ലാതെയാണ് നിങ്ങൾ ChatGPT എക്സ്റ്റൻഷൻ ആക്സസ് ചെയ്യുന്നതെങ്കിൽ, മുകളിൽ വിവരിച്ച വിവരങ്ങൾ മാത്രമേ ChatGPT-യിലേക്ക് അയയ്ക്കൂ. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവരങ്ങളൊന്നും OpenAI-ക്ക് ലഭിക്കുന്നില്ല. നിങ്ങളുടെ അഭ്യർഥന നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ OpenAI നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യുകയുള്ളൂ. ബാധകമായ നിയമങ്ങൾ പ്രകാരം ആവശ്യമില്ലെങ്കിൽ നിങ്ങളുടെ അഭ്യർഥനയോ അതിനായി നൽകുന്ന ഏതെങ്കിലും പ്രതികരണങ്ങളോ സംഭരിക്കില്ല. OpenAI അതിന്റെ മോഡലുകൾ മെച്ചപ്പെടുത്തുന്നതിനോ പരിശീലിപ്പിക്കുന്നതിനോ നിങ്ങളുടെ അഭ്യർഥന ഉപയോഗിക്കില്ല.
നിങ്ങൾ ഒരു ChatGPT അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങളുടെ ChatGPT അക്കൗണ്ട് ക്രമീകരണവും OpenAl-യുടെ ഡാറ്റ സ്വകാര്യതാ നയങ്ങളും ബാധകമാകും.
കൂടുതൽ വിവരങ്ങൾക്ക് ChatGPT എക്സ്റ്റൻഷനും സ്വകാര്യതയും കാണൂ.